സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (എം); മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ കാനം

ഇടുക്കി, വ്യാഴം, 7 ഡിസം‌ബര്‍ 2017 (15:22 IST)

  Kanam rajendran , CPI , KM Mani , Congress , UDF , കേരളാ കോണ്‍ഗ്രസ് , കെ എം മാണി , എല്‍ ഡി എഫ് , സോളാര്‍ കേസ് , കാനം രാജേന്ദ്രന്‍

യുഡിഎഫ് ബന്ധം അവസാനിപ്പിച്ച കേരളാ കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിലേക്ക് എടുക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പ് പരസ്യമാക്കി  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.

കെഎം മാണി വിഭാഗത്തെ ഇപ്പോള്‍ എല്‍ഡിഎഫിലേക്ക് എടുക്കേണ്ട സാഹചര്യമില്ല. സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എമ്മെന്നും കാനം വ്യക്തമാക്കി.

സോളാര്‍ കേസിലെ പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. മാണി വിഭാഗത്തെ തൈലം തളിച്ച് മുന്നണിയില്‍ എടുക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.

ഇടതു മുന്നണിയുടെ മഹാസമ്മേളനം കോട്ടയത്ത് ചേരാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് കാനം രംഗത്തുവന്നത്. അതേസമയം, ആര്‍ക്കൊപ്പം പോകുമെന്ന കാര്യത്തില്‍ മാണി ഈതുവരെ നയം വ്യക്തമാക്കിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു; അപകടത്തില്‍ സംവിധായകന്‍ ഗൗതം മേനോന് പരുക്ക് - വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍

സിനിമാ സംവിധായകന്‍ ഗൌതം മേനോന് കാര്‍ ആക്‍സിഡന്റില്‍ പരുക്ക്. വ്യാഴാഴ്‌ച രാവിലെ ചെന്നൈയിലെ ...

news

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് വെടിവയ്‌പ്പ്; യുവാവ് കൊല്ലപ്പെട്ടു - സംഭവം രാജസ്ഥാനില്‍

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ...

news

മുഖ്യമന്ത്രിയുടെ വാഹനം ബ്രേക്കിട്ടു, പിന്നില്‍ കാറുകളുടെ കൂട്ടയിടി; വീഡിയോ വൈറലാകുന്നു !

മുന്നില്‍ പോകുന്ന വാഹനം പെട്ടന്ന് ബ്രേക്കിടുകയും പിന്നാലെ വരുന്നവാഹനങ്ങള്‍ വരിവരിയായി ...

Widgets Magazine