സംസ്ഥാന ടീമില്‍ പന്തുതട്ടാന്‍ കാളികാവില്‍ നിന്നും ഏഴു പേര്‍

കാളികാവിന്റെ കാല്‍പന്ത് പെരുമ ഇനി നാടറിയും

കാളികാവ്| PRIYANKA| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (09:16 IST)
ഇനി ഗാലറിയില്‍ മാത്രമല്ല, കളിക്കളത്തിലും മലപ്പുറം കാളിക്കാവിന്റെ കരുത്ത് സംസ്ഥാനം കാണും. സംസ്ഥാന സെപ്റ്റ് അണ്ടര്‍ 13 ടീമിലേക്ക് കളികാവില്‍നിന്ന് തെരഞ്ഞെടുത്തത് ഒന്നും രണ്ടും പേരെയല്ല, ഏഴുപേരെ.
ജസീല്‍, പ്രണവ്, ആത്മജ്, ബിബിലേഷ്, നാസിക്, സനം റഷീദ്, ആഖിഫ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ട് വര്‍ഷം മുമ്പ് കാളികാവ് ഫ്രണ്ട്‌സ് ക്‌ളബിന് കീഴില്‍ ആരംഭിച്ച സെപ്റ്റ് ഫുട്ബാള്‍ ടീമാണ് മലയോര മേഖലക്ക് അഭിമാന നേട്ടമായത്. കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാന ചാമ്പ്യന്മാര്‍ കാളികാവ് ഫ്രണ്ട്‌സ് സെപ്റ്റ് ടീം ആയിരുന്നു. സെപ്റ്റിന്റെ സംസ്ഥാന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ കൂടുതല്‍ കളിക്കാരും കാളികാവില്‍ നിന്നായി മാറി. കാല്‍പ്പന്ത് കളിയില്‍ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത കാളികാവില്‍നിന്ന് ഇതുവരെ സംസ്ഥാന തലത്തില്‍ ഒരു താരം ഉണ്ടായിട്ടില്ല. പുതിയ പ്രതിഭകളുടെ വരവോടെ ഈ കുറവ് നികത്തുമെന്നാണ് മലയോരത്തെ ഫുട്ബാള്‍ ആരാധകരുടെ പ്രതീക്ഷ.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :