കലാമണ്ഡലം പുരസ്കാരം ജയറാമിന്‌

വടക്കാഞ്ചേരി| VISHNU.NL| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (15:57 IST)
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയ പ്രഥമ വാദ്യകലാ പുരസ്ക്കാരത്തിന്‌ പ്രസിദ്ധ സിനിമാനടന്‍ ജയറാം അര്‍ഹനായി. എം.കെ.കെ നായരുടെ പേരില്‍ ഏര്‍പ്പെടുത്തിയ
ഈ പുരസ്കാരം വാദ്യകലകളുടെ വളര്‍ച്ചയ്ക്കും പരിപോഷണത്തിനുമായി
നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ്‌ ജയറാമിനെ ഈ പുരസ്കാരത്തിന്‌ അര്‍ഹനാക്കിയത്. 25,000 രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ്‌ പുരസ്കാരം.

കേരളത്തിന്‍റെ തനതു മേളമായ ചെണ്ടവാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി
പ്രവര്‍ത്തിച്ചതിനു നല്‍കുന്ന ഈ അവാര്‍ഡ് നവംബര്‍ ഒമ്പതിനു വൈകിട്ട് നാലു മണിക്ക് കലാമണ്ഡലം കൂത്തമ്പലത്തില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സമ്മാനിക്കും. ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി ജോസഫ് അദ്ധ്യക്ഷത വഹിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :