‘ഉള്ളി, ഉള്ളീ എന്നുള്ള വിളി മാത്ര സഹിക്കാൻ പറ്റാത്തത്’ - തുറന്ന് പറഞ്ഞ് സുരേന്ദ്രൻ

Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (09:00 IST)
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. എന്നാൽ, ഇത്തരം ട്രോളുകളിൽ ചിലതെല്ലാം തനിക്ക് വിഷമം ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രോളുകളില്‍ തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ‘ഉള്ളി’ യെന്ന വിളിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏറെ വിഷമിപ്പിച്ച ട്രോളുകള്‍ ഏതാണ് എന്നുള്ള ചോദ്യത്തിനാണ് സുരേന്ദ്രന്‍ മനസ് തുറന്നത്. ഉള്ളി ഉള്ളി എന്ന വിളി വേദനിപ്പിച്ചു, അത് യാഥാര്‍ത്ഥ്യമുള്ളതല്ല. അവരുടെ ഏറ്റവും ക്ലിക്കായ ട്രോള്‍ അതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഞാന്‍ ബീഫ് കഴിക്കുമോ എന്നത് എനിക്ക് കൃത്യ ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകും എന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :