കെ സുധാകരൻ പിണറായിയെ ചവിട്ടി വീഴ്ത്തിയതെന്തിന്? പിണറായി കഴിഞ്ഞാൽ തന്റേടി പി ജയരാജൻ!

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ പിന്നെ കാമ്പുള്ള തന്റേടിയായ നേതാവ് പി ജയരാജനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ബാക്കിയൊന്നും കാര്യമില്ലെന്നാണ് സുധാകരൻ പറയുന്നത്. കുറേ നല്ല ഗുണങ്ങൾ പിണറായിക്കുണ്ട്

കോട്ടയം| aparna shaji| Last Updated: ബുധന്‍, 6 ജൂലൈ 2016 (14:50 IST)
മുഖ്യമന്ത്രി കഴിഞ്ഞാൽ പിന്നെ കാമ്പുള്ള തന്റേടിയായ നേതാവ് പി ജയരാജനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ബാക്കിയൊന്നും കാര്യമില്ലെന്നാണ് സുധാകരൻ പറയുന്നത്. കുറേ നല്ല ഗുണങ്ങൾ പിണറായിക്കുണ്ട്, പക്ഷേ സ്വഭാവം ഹിറ്റ്ലറുടേതാണ് എന്നും സുധാകരൻ പറയുന്നു.

20 വർഷമായി പിണറായിയുമായി സംസാരിച്ചിട്ട്. 1996 ൽ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ മിണ്ടിയതാണ്. പിന്നെയിതുവരെ പിണറായിയുമായി മിണ്ടിയിട്ടില്ല. പിന്നീട് ഒരിക്കൽ പോലും ഫോണിൽ കൂടി പോലും മിണ്ടിയിട്ടില്ല. ചടങ്ങുകൾക്കിടയിൽ കണാനിടയായാൽ കാണാത്തതു പോലെ പോകുമെന്നും സുധാകരൻ പറയുന്നു.

പിണറായിയുമായി പോര് തുടങ്ങിയതിന് ഒരു കഥയുമുണ്ട്. കെ എസ് യുവിന്റെ കോട്ടയായിരുന്ന തലശേരി ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ ആണ് അതു നടന്നത്. അവിടെ പഠിച്ചിറങ്ങിയ പിണറായി വിജയനും കുറേ എസ് എഫ് ഐക്കാരും പരീക്ഷയെഴുതാൻ വന്നു. ഇതിനിടയിൽ ഇരു മുന്നണികളുമായി സംഘട്ടനം ഉണ്ടായി. ഞാൻ കോളജിന്റെ മുകളിലെ നിലയിൽ നിൽക്കുന്നു. അപ്പോഴാണ് പിണറായി വിജയൻ പടികയറി വരുന്നത്. നീ ആരാടാ ധാരാ സിങ്ങോ എന്നു ചോദിച്ചാണു വരവ്. പടികയറിവന്നതും ഞാൻ മുകളിൽനിന്ന് ഒരു ചവിട്ടു ചവിട്ടി. താഴെ വീണ വിജയനെ കെ എസ്‌ യുക്കാർ തല്ലി. അന്നു തുടങ്ങിയ പോരാണ് പിണറായിയുമായി - സുധാകരൻ.

(കടപ്പാട്: മനോരമ ഓൺലൈൻ)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :