'സർവ സമുദായങ്ങളെയും ഒന്നിപ്പിക്കുക, മത സൗഹാർദത്തോടെ മുന്നോട്ടു പോകുക, നാട് ഉണരട്ടെ നമ്മൾ സ്വാമി അയ്യപ്പൻറെ അനുഗ്രഹത്തോടെ ഈ യുദ്ധം വിജയിക്കും'

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (13:41 IST)

 
സ്ത്രീ പ്രവേശനത്തിന് അനുവാദം നൽകിയ സു‌പ്രീംകോടതി വിധിയ്‌ക്ക് ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസ് വേണമെന്ന് ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വർ‍. തന്റെ നെഞ്ചില്‍ ചവുട്ടിയേ സ്‌ത്രീകൾ മല കയറൂവെന്ന് രാഹുല്‍ നേരത്തെ വെല്ലുവിളിച്ചിരുന്നു. അതിന് ശേഷമാണ് കേരളത്തിൽ ഭക്തിയുടെ സംസ്‌കാരത്തിന്റെ അയ്യപ്പ ജെല്ലിക്കെട്ട് വിപ്ലവം എന്ന് പറഞ്ഞ് രാഹുൽ ഫേസ്‌ബുക്കിൽ പോസ്‌റ്റിട്ടത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:
 
- കേരളത്തിൽ ഭക്തിയുടെ സംസ്‌കാരത്തിന്റെ അയ്യപ്പ ജെല്ലിക്കെട്ട് വിപ്ലവം - (1 Point, 20 Seconds)
 
** ഇനി കൃത്യം 13 ദിവസം - ജെല്ലിക്കെട്ട് മാതൃകയിൽ ഒരു Ordinance നമുക്ക് വേണം. നമ്മൾ 100% ജയിക്കും 
** 230 ഓളം സ്ഥലങ്ങളിൽ പ്രാർത്ഥന പ്രതിഷേധ യോഗങ്ങൾ. നമ്മൾ ഉറപ്പായും വിജയിക്കും. നമ്മുടെ നെഞ്ചിൽ ചവുട്ടി ശബരിമല അത്രിക്രമിച്ചു കയറാൻ വരുന്നവർക്കു സ്വാഗതം.
 
1) കാണൂ .. യഥാർത്ഥ സ്ത്രീ ശക്തി -- വില്ലാളി വീരനെ .. വീര മണികണ്ഠനെ .. സ്വാമിയേ ശരണം അയ്യപ്പ
 
പ്രാർത്ഥന പ്രതിഷേധങ്ങൾ തുടരുക - Press Conferences വിളിക്കുക - മാധ്യമങ്ങളെ, ജനങ്ങളെ ഉണർത്തുക
 
സർവ സമുദായങ്ങളെയും ഒന്നിപ്പിക്കുക, മത സൗഹാർദത്തോടെ മുന്നോട്ടു പോകുക .. നാട് ഉണരട്ടെ 
നമ്മൾ സ്വാമി അയ്യപ്പൻറെ അനുഗ്രഹത്തോടെ ഈ യുദ്ധം വിജയിക്കും സ്വാമി ശരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശമ്പളം പിടിച്ചുവാങ്ങരുത്; സാലറി ചലഞ്ചിന് ജീവനക്കാരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി

കേരള പുനർനിർമ്മാണത്തിനായുള്ള ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ആവശ്യപ്പെടുന്ന ...

news

വയനാട്ടിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ കുഴഞ്ഞുവീണ് മരിച്ചു; വിഷമദ്യം കഴിച്ചെന്ന് സംശയം

വയനാട്ടിൽ വെള്ളമുണ്ട വാരാമ്പറ്റയിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ കുഴഞ്ഞുവീണ് മരിച്ചു. ...

Widgets Magazine