Widgets Magazine
Widgets Magazine

സങ്കികളുടെ തറവാട്ടുസ്വത്തല്ല ഇന്ത്യയെന്ന് കെ മുരളീധരന്‍; രാഷ്‌ട്രപിതാവിനെ വെടിവെച്ചവരാണ് ഇപ്പോള്‍ മറ്റുള്ളവരോട് പാകിസ്ഥാനില്‍ പോകുന്നത് പറയുന്നത്

തിരുവനന്തപുരം, തിങ്കള്‍, 9 ജനുവരി 2017 (18:03 IST)

Widgets Magazine

സങ്കികളുടെ തറവാട്ടുസ്വത്തല്ല ഇന്ത്യയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ കെ മുരളീധരന്‍. ഫേസ്‌ബുക്ക് പോസ്റ്റിലാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകന്‍ കമല്‍ വിടുന്നതാണ് നല്ലതെന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവനയ്ക്ക് എതിരെ ആയിരുന്നു മുരളീധരന്റെ പരാമര്‍ശം.
 
എന്നുമുതലാണ് ഇന്ത്യ സങ്കികളുടെ തറവാട്ടുസ്വത്ത് ആയതെന്ന് മുരളീധരന്‍ ചോദിക്കുന്നു. കൂടാതെ, സങ്കികളുടേതിനേക്കാള്‍ ഇന്ത്യന്‍ പാരമ്പര്യം തങ്ങളുടെ ജീനുകളില്‍ കാണുമെന്നും അദ്ദേഹം പറയുന്നു. രാഷ്‌ട്രപിതാവിനു നേരെ വെടിവെച്ചവരാണ് ഇപ്പോള്‍ മറ്റുള്ളവരോട് പാകിസ്ഥാനില്‍ പോകാന്‍ പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കുന്നു.
 
ആരൊക്കെയാണ് പാകിസ്ഥാനില്‍ പോകേണ്ടത് എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. 
 
കെ മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
 
“ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്?
കേരളത്തിൽ നിന്ന് കമല്‍
ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍..
റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍
ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി
തമിഴകത്ത് നിന്ന് കമല്‍ഹാസന്‍
നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍..
ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ...
എഴുത്തുകാരന്‍ അശോക്‌ വാജ്പേയ്‌...
ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന്‍ ...
ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി...
വാരണാസിയില്‍ നിന്ന് കവി കാശിനാഥ്...
ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്.
ഒന്ന് ചോദിക്കട്ടെ സങ്കികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടോള്ളൂ. എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സങ്കികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കംയൂനിസ്റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്‍റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്ര പിതാവിന്‍റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നത്.
നടക്കില്ല. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈമണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈനാടിന്‍റെ മോചനത്തിന്വേണ്ടി ചോരകൊണ്ട് ചരിതം രചിച്ച ഈമണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവ കുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണില്‍.
ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം!!...
ഇന്ത്യയുടെ ജനസംഖ്യ 1,25 കോടിക്ക് മുകളിൽ
മിസ്‌ കാൾ അടിച്ചും അടിക്കതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാർട്ടിയുടെ നേതാവിന് .........
ബാക്കി ഉള്ള 100 കോടിയിൽ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആൾക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേ ...........? 
#Supporttokamal ”
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബിരിയാണി നിരോധിക്കണം, അല്ലെങ്കില്‍ കഴിക്കരുത്: കമൽഹാസൻ

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തില്‍ പരിഹാസവുമായി തെന്നിന്ത്യൻ സൂപ്പർ സ്​റ്റാർ ...

news

ഒരു അപൂര്‍വ റെക്കോര്‍ഡ് നേട്ടത്തോടെ എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് !

ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച്‌ എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ഒന്നാം ...

news

ശസ്ത്രക്രിയയ്ക്കായി എത്തിയ പതിനെട്ടുകാരി മനോരോഗവിഭാഗത്തില്‍; സെല്‍ഫിഭ്രമം മൂത്ത മൂന്നുപേര്‍ എയിംസില്‍ ചികിത്സയില്‍

മൂക്കിനു ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായാണ് പതിനെട്ടുകാരിയായ യുവതി ആശുപത്രിയില്‍ ...

Widgets Magazine Widgets Magazine Widgets Magazine