കെപിസിസി പുന:സംഘടനാ പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡം പാലിച്ചുളളതല്ല: തുറന്നടിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (11:41 IST)

Widgets Magazine

നിലവിലെ കെപിസിസി ഭാരവാഹികളുടെ പുന:സംഘടനാ ലിസ്റ്റില്‍ തനിക്ക് പരാതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഭാരവാഹികളുടെ പട്ടികയില്‍ ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡങ്ങള്‍ പാലിച്ചുളളതല്ല. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു.
 
കെപിസിസി ഭാരവാഹികളുടെ പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കേരളം അയച്ച പട്ടിക കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തടഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ കേരളത്തില്‍ നിന്നുളള എംപിമാര്‍ തുടങ്ങിയവരോട് ഡല്‍ഹിയിലെത്താന്‍ തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശിക്കുകയും ചെയ്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

റിമയ്ക്ക് മാത്രം മറ്റൊരു നീതിയോ? ഉന്നതന്റെ ഭാര്യയായതു കൊണ്ടോ? - റിമ കല്ലിങ്കലിനെതിരെ കേസെടുക്കണമെന്ന് ദിലീപ് ഫാൻസ്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ അജു വർഗീസ്, സലിം ...

news

പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാൻ ദുശ്ശാസനു ക്വട്ടേഷൻ കൊടുത്തയാളാണു ദുര്യോധനൻ! - ദുര്യോധനൻ ദിലീപ് ആകുമ്പോൾ...

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച നടൻ ദിലീപിനെ ഇനി പിടിച്ചാൽ ...

news

ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ല, നടിയെ ആക്രമിച്ച കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കില്ല: ഡി ജി പി

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

news

പൃഥ്വിരാജിനു വേണ്ടിയാണ് ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത്, മമ്മൂട്ടിയും അതിനു കൂട്ടുനിന്നു: തുറന്നടിച്ച് ഗണേഷ് കുമാർ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടി നടൻ ദിലീപ് പുറത്തിറങ്ങിയതോടെ താരത്തിനെതിരെ ...

Widgets Magazine