നിയമസഭയില്‍ ബഹളം; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

 കെ ബാബു , ബാര്‍ കോഴക്കേസ് , കെ ബാബു , നിയമസഭ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2015 (08:44 IST)
നിയമസഭയുടെ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തുടങ്ങുന്ന സമയത്താണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായ നടുത്തളത്തിലിറങ്ങിയത്. സഭ ആരംഭിച്ചതോടെ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്‍സൈസ് മന്ത്രി കെ ബാബു രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. ഈ സമയം ഭരണപക്ഷത്ത് നിന്നും ചിലര്‍ മോശമായ കമന്റുകള്‍ പറഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.

ഭരണപക്ഷത്ത് നിന്നും ഉണ്ടായ കമന്റുകള്‍ സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ സഭയില്‍ പ്രതിഷേധം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് സ്‌പീക്കര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :