നെയ്യാറ്റിന്‍കരയില്‍ എൽ ഡി എഫ് മുന്നേറുന്നു, ചാത്തന്നൂരില്‍ ജി എസ് ജയലാൽ 20,000 വോട്ടിന് ലീഡ് ചെയ്യുന്നു

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂർ കഴിയുമ്പോൾ നെയ്യാറ്റിൻകരയിൽ സി പി ഐ സ്ഥാനാർത്ഥി കെ ആൻസൽ 10,475 വോട്ടുകൾക്ക് മുന്നിൽ. അതേസമയം, ചാത്തന്നൂരിൽ സി പി ഐ സ്ഥാനാർത്ഥി ജി എസ് ജയലാൽ 20,000 വോട്ടിന് മുന്നേറുന്നു.

aparna shaji| Last Modified വ്യാഴം, 19 മെയ് 2016 (09:37 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂർ കഴിയുമ്പോൾ നെയ്യാറ്റിൻകരയിൽ സ്ഥാനാർത്ഥി 10,475 വോട്ടുകൾക്ക് മുന്നിൽ. അതേസമയം, ചാത്തന്നൂരിൽ സി പി ഐ സ്ഥാനാർത്ഥി ജി എസ് ജയലാൽ 20,000 വോട്ടിന് മുന്നേറുന്നു.

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :