'അവൻ നീതി അർഹിക്കുന്നു' - ശ്രീജിത്തിനായി കുഞ്ചാക്കോ ബോബനും

ശനി, 13 ജനുവരി 2018 (11:45 IST)

കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് നീതി കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ 760 ദിവസമായി സെക്റ്ററടിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. 'അവൻ നീതി അർഹിക്കുന്നു. ശ്രീജിത്തിനു നീതി ലഭിക്കണം' എന്ന് ചാക്കോച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. 
 
പൊലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് ശ്രീജീവ് മരിച്ചത്. അടിവസ്ത്രത്തിനുള്ളിൽ കരുതിയ വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസും കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്ന് ശ്രീജിത്തും പറഞ്ഞു. കസ്റ്റഡിയിലിരിക്കെ പോലീസ് ശ്രീജീവിനെ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. 
 
കേസ് സിബിഐക്ക് വിടണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, അക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറെത്തി ശ്രീജിത്തിനെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിലൊന്നും വഴങ്ങാതെ നീതിക്കായി തന്റെ മരണം വരെയും പോരാടുമെന്നാണ് ശ്രീജിതിന്റെ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പദ്മാവതിക്ക് വേണ്ടി വാദിച്ചവർ 'ഈട'യെ നിഷേധിക്കുന്നു!

ചിത്രസംയോജകനായ ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത 'ഈട' സിനിമയ്ക്ക് കണ്ണൂരിൽ പ്രദർശനാനുമതി ...

news

‘എന്റെ ഉപദേശങ്ങള്‍ കൊണ്ടുമാത്രം എല്ലാം ശരിയാകില്ല’; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ഗീതാ ഗോപിനാഥ്

മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും വാദങ്ങളെല്ലാം തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ...

news

നടിമാരോട് ലൈംഗിക താൽപ്പര്യം കാണിക്കുന്ന മലയാള നടന്മാർ! വെട്ടിത്തുറന്ന് സജിത മഠത്തിൽ

മലയാള സിനിമ കുറച്ച് കാലമായി വിവാദങ്ങളുടെ പിന്നാലെയാണ്. കസബയെന്ന ചിത്രത്തെ വിമർശിച്ച ...

Widgets Magazine