ജെഎസ്എസ് എല്‍ഡിഎഫിലേക്ക്

ആലപ്പുഴ| VISHNU.NL| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (09:20 IST)
ജെഎസ്എസ് എല്‍ഡിഎഫിന്റെ ഘടകകക്ഷിയാകാന്‍ ഒരുങ്ങുന്നു. യുഡിഎഫ് ബന്ധം വിട്ട് സ്വതന്ത്ര നിലപാടെടുത്തതോടെയാണ് ഗൗരിയമ്മ ഇടതുമുന്നണിയുടെ ഭാഗമാകുന്നത്. ഇതിന് മുന്നോടിയായി എല്‍ഡിഎഫുമായി കൂടിയാലോചനകള്‍ നടന്നുവരികയായിരുന്നു. എല്‍‌ഡി‌എഫിലേക്ക് ക്ഷണിച്ചുകൊണ്ട് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കെ.ആര്‍.ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ യോഗത്തിനു ശേഷം എല്‍ഡിഎഫില്‍ ഘടകകക്ഷിയാകാന്‍ ജെഎസ്എസ് ഒരുങ്ങുകയാണെന്ന് ഗൗരിയമ്മ പരസ്യമായി പ്രഖ്യാപിച്ചു. ഇടതുമുന്നണിയുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ജെഎസ്എസിനെ ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തയ്യാറായില്ല. തുടര്‍ന്നും ജെഎസ്എസുമായി സഹകരണമുണ്ടാകുമെന്ന് മാത്രമാണ് വൈക്കം വിശ്വന്‍ പറഞ്ഞത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഹകരിച്ചാണ് ജെ‌എസ്‌എസ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ജെഎസ്എസിനെ എല്‍ഡിഎഫിന്റെ ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് സിപിഎം നേതാക്കള്‍ മനസ് തുറന്നിരുന്നില്ല. സിപിഎമ്മിലേക്ക് ഗൗരിയമ്മയ്ക്ക് തിരിച്ചുവരാം എന്നാണ് സി‌പി‌എം സ്വീകരിച്ച നിലപാട്. അങ്ങനെയെങ്കില്‍ തന്നോടൊപ്പമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും സിപിഎമ്മില്‍ എടുക്കണമെന്ന ഗൗരിയമ്മയുടെ പിടിവാശി മുന്നണി പ്രവേശനത്തിന് തടയിടുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :