കുളിമുറിയിൽ ക്യാമറവെക്കുന്നവന്റെ പേര് കൂട്ടിക്കൊടുപ്പുകാരൻ എന്നാണ്, ആ മന്ത്രിയെ ഓർത്താണ് നമ്മൾ സങ്കടപ്പെടേണ്ടത്: ജോയ് മാത്യു

ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി സ്വീകരിക്കില്ലെന്ന് കരുതി ആശ്വസിക്കാം: ജോയ് മാത്യു

aparna shaji| Last Updated: തിങ്കള്‍, 27 മാര്‍ച്ച് 2017 (07:56 IST)
സ്ത്രീയുമായി ലൈംഗിക ചുവയുളള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രനെ പരോക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കുളിമുറിയിൽ ക്യാമറ വെയ്ക്കുന്നതാണു
മാധ്യമപ്രവർത്തനം എന്ന് കരുതുന്ന പീറകളെ ഭയന്നു "എന്നാൽ ഞാൻ രാജിവെക്കുന്നു " എന്ന്
പറയുന്ന ഒരു മന്ത്രിയെക്കുറിച്ചാണു നമ്മൾ സങ്കടപ്പെടേണ്ടതെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ:

ഇതിന്റെ പേർ മാധ്യപ്രവർത്തനം എന്നല്ല, കൂട്ടിക്കൊടുപ്പ്‌ എന്നാണ്. കുളിമുറിയിൽ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ച കഞ്ചുകമാണു ഇന്ന് മാധ്യപ്രവർത്തനം എന്നതിന്റെ പ്രത്യക്ഷോദാഹരണമാണു ഇന്നു കണ്ടത്.
ഒരാൾക്കിഷ്ടമുള്ളയാളുമായി സംസാരിക്കുന്നതും ഇടപഴകുന്നതും വേണ്ടിവന്നാൽ ഇണചേരുന്നതും ഒരു പൗരന്റെ മൗലീകാവകാശമല്ലേ? അതു ഒളിക്യാറയിലോ ടെലഫോൺ സംഭാഷണത്തിലൂടെയോ ചോർത്തി മാധ്യമ മുതലാളിക്ക്‌ മറിച്ച്‌ വിൽക്കുന്നവന്റെ പേരാണൂ കൂട്ടിക്കൊടുപ്പുകാരൻ.

ഒരു മന്ത്രിക്കെന്താ പെണ്ണുങ്ങളോട്‌ സംസാരിച്ചൂടെ? ഇനി ആ സ്ത്രീക്ക്‌ വിരോധമില്ലെങ്കിൽ ഇണ ചേർന്നൂടെ? മന്ത്രി എന്ന നിലയിൽ പൊതു ഖജനാവിനു മന്ത്രി എന്തെങ്കിലും നഷ്ടം വരുത്തിയൊ?. അല്ലെങ്കിൽ വഴിവിട്ട് എന്തെങ്കിലും ഔദാര്യം ആ സ്ത്രീക്ക്‌ ചെയ്തുകൊടുത്തുവോ? ഇനി അതുമല്ലെങ്കിൽ അവരെ തന്റെ അധികാരമുപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയൊ?.

ഇങ്ങിനെയെന്തെങ്കിലുമാണെങ്കിൽ മറുതലക്കൽ സംസാരിച്ചു എന്നു പറയപ്പെടുന്ന സ്ത്രീ ഒരു പരാതി കൊടുത്തിരുന്നെങ്കിൽ അത്‌ മുൻ നിർത്തി ചോദ്യങ്ങൾ ചോദിക്കുകയൊ നിയമപരമായി നേരിടുകയൊ ചെയ്യേണ്ടതിനു പകരം.

കുളിമുറിയിൽ ക്യാമറ വെയ്ക്കുന്നതാണു മാധ്യമപ്രവർത്തനം എന്ന് കരുതുന്ന പീറകളെ ഭയന്നു "എന്നാൽ
ഞാൻ രാജിവെക്കുന്നു " എന്ന് പറയുന്ന ഒരു മന്ത്രിയെക്കുറിച്ചാണു നമ്മൾ സങ്കടപ്പെടേണ്ടത്‌. ആ രാജി സ്വീകരിക്കതിരിക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

ഇല്ലെങ്കിൽ അത്‌ വാനര സേനകൾ നടപ്പിലാക്കുന്ന സദാചാര ഗുണ്ടായിസത്തിനു പച്ചക്കൊടി കാണിക്കലാവും എന്നുകൂടി പറയട്ടെ. ഒരു ചാനൽ സംപ്രേക്ഷണം ആരംഭിക്കുന്നത്‌ ഇമ്മാതിരി കുളിമുറി ക്യാമറകൊണ്ടാണെങ്കിൽ പ്രേക്ഷകർക്ക്‌ നാളെ കക്കൂസ്‌ ദ്രുശ്യങ്ങളൂം ലഭ്യമാകും എന്നതു തീർച്ച. മലയാളീ ഇതൊക്കെയേ അർഹിക്കുന്നുള്ളൂ. ഈ ആരാന്റെ കക്കൂസ്‌,അത്‌ നൽകാൻ റെഡിയായി ഇമ്മാതിരി മാധ്യമങ്ങളും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :