അവാർഡുകൾ നഷ്ടപ്പെടുമെന്ന പേടിമൂലമാകാം ജിഷ്ണു കേസില്‍ സാംസ്കാരിക നായകന്മാര്‍ മൗനം പാലിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

ജിഷ്ണു കേസില്‍ സാംസ്കാരിക നായകരുടെ മൗനം അതിശയകരമെന്ന് ജോയ് മാത്യു

കോഴിക്കോട്| സജിത്ത്| Last Modified ഞായര്‍, 9 ഏപ്രില്‍ 2017 (15:24 IST)
ജിഷ്ണു പ്രണോയ് കേസിൽ കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ മൗനം അതിശയകരമാനെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവാർഡുകൾ നഷ്ടപ്പെടുമോ എന്ന പേടിമൂലമാകും ആരും മിണ്ടാതിരിക്കുന്നതെന്ന് നാദാപുരത്തെ വീട്ടിൽ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ അനിയത്തി അവിഷ്ണയെ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

ഓരോ രക്ഷിതാവും വളരെയേറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് കോളജുകളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നത്. ഒരു ഭാഗത്ത് പണവും അതിന്റെ അഹങ്കാരവും അനീതി കാണിക്കുമ്പോള്‍, നീതിക്ക് വേണ്ടിയുള്ള സമരത്തിനൊപ്പം നിൽക്കുകയെന്നത് എന്റെ കടമയാണ്. ആ കടമയുടെ പേരിലാണ് താൻ ഈ വീട്ടില്‍ വന്നതെന്നും ജോയ് മാത്യു വ്യക്തമാക്കി.

മന്ത്രി എം.എം. മണി നടത്തുന്ന് പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ല. മൈതാന പ്രസംഗം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. മണിയുടെ രീതിയും ശരീരഭാഷയും അതാണ് സൂചിപ്പിക്കുന്നത്. മണിയുടെ പ്രസംഗങ്ങൾ കേൾക്കുന്നത് സമയ നഷ്ടവും മാനനഷ്ടവുമാണ്. അതിനോട് പ്രതികരിക്കാന്‍ തനിക്ക് താല്പര്യമില്ല. മറുപടി പോലും അർഹിക്കാത്ത വ്യക്തിയാണ് മണിയെന്നു ജോയ് മാത്യു പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :