Widgets Magazine Widgets Magazine

മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവര്‍ കതകടച്ചാല്‍ അത് അപമാനമാകും; ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്കെതിരെ ആരോപണങ്ങളുമായി എം എം മണി

മലപ്പുറം, വെള്ളി, 7 ഏപ്രില്‍ 2017 (16:55 IST)

Widgets Magazine

ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി. പ്രതികളെ പിടിച്ചശേഷം മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞതായും ഈ സ്ഥിതിയില്‍ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് മുന്‍പില്‍ കതകടച്ചിട്ടാല്‍ അത് വളരെ അപമാനകരമകുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 
 
യുഡിഎഫിന്‍റെയും ബിജെപിയുടെയും കയ്യിലാണ് മഹിജ ഇപ്പോള്‍ ഉള്ളതെന്ന് എം എം മണി പറഞ്ഞു. മലപ്പുറം മുസ്‌ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്യാനെത്തിയ മഹിജയ്ക്കെതിരെ മന്ത്രി മണി മുൻപും ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. പൊലീസ് ആസ്ഥാനത്ത് മനഃപൂർവ്വം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നായിരുന്നു നേരത്തെ മണിയുടെ ആരോപണം.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുളളതെന്ന് ഹൈക്കോടതി; പ്രതികളെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് തെളിവുണ്ടോയെന്ന് ഹൈക്കോടതി. വൈസ് പ്രിന്‍സിപ്പള്‍ ...

news

ഗായ്ക്‌വാഡിന്റെ യാത്രാ വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു

മലയാളിയായ ജീവനക്കാരനെ ചെരുപ്പു കൊണ്ടടിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാഡിന്റെ ...

news

ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ച പൊലീസിനെ ന്യായീകരിച്ച് സിപിഎം; ഡിജിപി ആസ്ഥാനത്തുണ്ടായ സമരം യാദൃശ്ചികമല്ല, ചിലർ പ്രകോപനം സൃഷ്ടിച്ചു

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം. ...

news

സിപിഎമ്മിലെ ക്രിമിനലുകളാണ് പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്നത് : കുമ്മനം

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിക്കുന്നത് സിപിഎമ്മിലെ ...

Widgets Magazine Widgets Magazine