ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരും പൊലീസും: മുഖ്യമന്ത്രി

ജിഷ്‌ണു കേസില്‍ ഇമേജ് തകർക്കാൻ ശ്രമം; കെണിയിൽ വീഴില്ല - പിണറായി

  Jishnu pranoy , mahija , pinaryi vijyan , CPM , jishnu , police , mahija , പി​ണ​റാ​യി വി​ജ​യന്‍ , ​ജിഷ്ണു , ജി​ഷ്ണു പ്രണോയി , മഹിജ , പൊലീസ് , മുഖ്യമന്ത്രി
തൃശൂർ| jibin| Last Updated: ശനി, 8 ഏപ്രില്‍ 2017 (20:13 IST)
ജി​ഷ്ണു പ്രണോയി വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് മ​ന​സാ​ക്ഷി​ക്കു​ത്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും ചെയ്തു. പൊലീസിന്റെ തെറ്റായ നടപടികൾ പ്രചരിപ്പിച്ച് ചിലർ ഒരുക്കുന്ന കെണിയിൽ സർക്കാരിനെ വീഴ്ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരും പൊലീസും. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ നടപടിയുണ്ടായാൽ നടപടി സ്വീകരിക്കും. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരും പൊലീസുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഷ്‌ണുവിന്റെ കുടുംബത്തിന് നീതി കിട്ടാൻ ഏറ്റവും വേഗത്തിലാണ് നടപടി സ്വീകരിച്ചത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. അതിൽ ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷ​ൻ
ഉ​ദ്ഘാ​ട​നം ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി.

മഹിജയ്ക്കെതിരായ പൊലീസ് നടപടിയിൽ സർക്കാരിനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :