'എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു, ഞാന്‍ പോകുന്നു'; ജിഷ്ണുവിന്റെ കുറിപ്പ്

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി| സജിത്ത്| Last Modified ഞായര്‍, 16 ഏപ്രില്‍ 2017 (11:13 IST)
പാമ്പാടി നെഹ്റു കോളേജില്‍ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതിയിലെ വാദത്തിനിടയിലാണ്‍ പുറത്തുവന്നത്. അതേസമയം, കുറിപ്പിന്റെ ആധികാരികത ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ഇംഗ്ലീഷില്‍ നാലു വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുള്ളത്. ഞാന്‍ പോകുന്നു, എന്റെ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു, എന്റെ ജീവിതം തന്നെ പാഴായി, ജീവിതം നഷ്ടമാവുകയും ചെയ്ത്യ് എന്നിങ്ങനെയാണ് ആ കത്തില്‍ എഴുതിയിരിക്കുന്നത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍ നിന്നായിരുന്നു ഈ കത്ത് ലഭിച്ചത്.

കഴിഞ്ഞ ജനുവരി 11നാണ് ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഹോസ്റ്റലിലും മറ്റുമെല്ലാം പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഈ കത്ത് കണ്ടെത്താന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :