അമീറുലിന്റെ മുഖം പരസ്യമായി കാണിച്ച് പൊലീസ്; പ്രതിയെ പെരു‌മ്പാവൂർ കോടതിയിൽ ഹാജരാക്കി, കോടതി പരിസരത്ത് അതീവ സുരക്ഷ

അമീറുലിന്റെ മുഖം മൂടി പൊലീസ് മാറ്റി

പെരുമ്പാവൂർ| aparna shaji| Last Updated: വ്യാഴം, 30 ജൂണ്‍ 2016 (15:51 IST)
കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ മുഖം ‌മൂടി പൊലീസ് മാറ്റി. കേസുമായി ബന്ധപ്പെട്ട് അമീറുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കവെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനായിട്ടാണ് പൊലീസ് അമീറുലിന്റെ മുഖംമൂടി മാറ്റിയത്.

അമീറുൽ ഇസ്‌ലാമിനെ പൊലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിയെ സംഭവസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.

പ്രതിയെ കാഞ്ചീപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും പൊലീസിന് സാധിച്ചു. കൂടാതെ അമീറുലിന്റെ സുഹൃത്ത് അനാറുളിനായുള്ള അന്വേഷണം അസമിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കൊലപാതകത്തിനുപയോഗിച്ച കത്തി, അമീറുലിന്റെ ഡി എൻ എ പരിശോധനഫലം തുടങ്ങി വ്യക്തമായ തെളിവുകളാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :