അമീറുലിന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സൗകര്യം ഒരുക്കും; കോടതി പരിസരത്തു നിന്നും പിടികൂടിയ യുവാവിനെ വിട്ടയച്ചു

സൗകര്യം ഒരുക്കാൻ ജയിൽ അധികാരികൾക്കു നിർദേശം നൽകി

 jisha , rape , amirul islam , police ജിഷ റേപ്പ് കേസ് , അമീറുല്‍ ഇസ്‌ലാം , പൊലീസ്
കൊച്ചി| jibin| Last Modified ബുധന്‍, 27 ജൂലൈ 2016 (20:05 IST)
പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൽ ഇസ്‌ലാമിന് ബന്ധുക്കളുമായി സംസാരിക്കാൻ അവസരം നൽകും. പ്രതിയുടെ അപേക്ഷ പരിഗണിച്ച ജില്ലാ സെഷൻസ് കോടതി അസമിലെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാനുള്ള സൗകര്യം ഒരുക്കാൻ ജയിൽ അധികാരികൾക്കു നിർദേശം നൽകി. അതേസമയം, അമീറുലിന്റെ
റിമാൻഡ് കാലാവധി ഓഗസ്റ്റ് 10 വരെ നീട്ടി.

അതിനിടെ അമീറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ സംശയകരമായ രീതിയിൽ ജില്ലാ കോടതി പരിസരത്തു കണ്ട ചോറ്റാനിക്കര സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈവശം പുകയില ഉൽപ്പന്നങ്ങൾ അടങ്ങിയ പൊതി കണ്ടതാണു കസ്റ്റഡിയിലെടുക്കാ‍ൻ കാരണം.

അമീറിനെ കാണാനല്ല കോടതി പരിസരത്ത് എത്തിയതെന്നും ഇയാളുടെ സൃഹൃത്തായ മറ്റൊരു ജയിൽപുള്ളിയെ കാണാനാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ പെറ്റി കേസ് ചുമത്തി വിട്ടയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :