ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി, അമീറുലിനെ കാണാൻ കോടതിവളപ്പിൽ വൻജനാവലി; മഴയത്തും കനത്ത സുരക്ഷയൊരുക്കി പൊലീസ്

ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ പൊലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പൊലീസ് വാനിലാണ് പ്രതിയെ ഹെൽമറ്റ് ധരിപ്പിച്ചാണ്കോടതിയിലേക്ക് എത്തിച്ചത്. കോടതി പരിസരത്ത് ജനങ

പെരുമ്പാവൂർ| aparna shaji| Last Updated: വെള്ളി, 17 ജൂണ്‍ 2016 (16:49 IST)
വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ പൊലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പൊലീസ് വാനിലാണ് പ്രതിയെ ഹെൽമറ്റ് ധരിപ്പിച്ചാണ്കോടതിയിലേക്ക് എത്തിച്ചത്. കോടതി പരിസരത്ത് ജനങ്ങള്‍ കൂടിയട്ടുള്ളതിനാല്‍ കോടതി വളപ്പില്‍ വന്‍ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്. പ്രതിയ്ക്ക് നേരെ അക്രമണമുണ്ടായേക്കാമെന്ന് കണക്കിലെടുത്താണിത്.

പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അതുണ്ടാകില്ല എന്നാണ് സൂചന. ജനരോക്ഷം ശക്തമായ ഈ സാഹചര്യത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്താന്‍ ഇപ്പോള്‍ സാധിക്കില്ല. ഇതിനാലാണ് അമീറുള്ളിനെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് മടിക്കുന്നത്. അതേസമയം, തിരിച്ചറിയല്‍ പരേഡ് ഇന്നും തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രതി ഹിന്ദി കലര്‍ന്ന അസമീസ് ഭാഷ സംസാരിക്കുന്ന അമീറുലിനെ അസമീസ് ഭാഷ അറിയാവുന്ന ഒരാളുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. അമീറുൽ താമസിച്ചിരുന്നത് ജിഷയുടെ വീടിന് അരക്കിലോമീറ്റർ അകലത്തിലുള്ള കെട്ടിടത്തിലായിരുന്നു. ജിഷയെ കൊല്ലാൻ ഉപയോഗിച്ചിരുന്ന കത്തിയും പ്രതിയുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കത്തി തേടി രാത്രി എട്ടരയോടെ പൊലീസ് സംഘം ഇരിങ്ങൽ വൈദ്യശാലപടിയിലെ ഇതരസംസ്ഥാനക്കാർ താമസിക്കുന്ന മൂന്ന് നില കെട്ടിടത്തിലെത്തിയത്. ഇതിനോടു ചേർന്നുള്ള നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിന്റെ സൺഷെയ്ഡിൽ നിന്ന് കത്തി കണ്ടെത്തി. വിശദമായ പരിശോധനയില്‍ കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്‌ത്രങ്ങളും കണ്ടെത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :