അമീറുലിനെതിരെ മറ്റൊരു കേസുകൂടി; അസം പൊലീസ് പ്രതിയെ ചോദ്യം ചെയ്യുന്നു, നുണപരിശോധനയ്ക്ക് വിധേയനാക്കാൻ നീക്കം

അമീറുൽ ഇസ്ലാമിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് അസം പൊലീസിന്റെ സഹായം തേടി. ചോദ്യം ചെയ്യലിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണിത്. അസം പൊലീസിലെ സി ഐ ഡി വിഭാഗത്തിൽപ്പെട്ട രണ്ട് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബ്ബിലെത്തിയാണ് അമീറുലിനെ ചോദ്യം ചെയ്യുന്നത്.

കൊച്ചി| aparna shaji| Last Modified വ്യാഴം, 30 ജൂണ്‍ 2016 (10:49 IST)
ഇസ്ലാമിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് അസം പൊലീസിന്റെ സഹായം തേടി. ചോദ്യം ചെയ്യലിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണിത്. അസം പൊലീസിലെ സി ഐ ഡി വിഭാഗത്തിൽപ്പെട്ട രണ്ട് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബ്ബിലെത്തിയാണ് അമീറുലിനെ ചോദ്യം ചെയ്യുന്നത്.

അമീറുലിനെതിരെ മറ്റൊരു കേസുകൂടി നിലനിൽക്കുന്നതായി റിപ്പോർട്ട്. തട്ടികൊണ്ടുപോകൽ എന്നാണ് ലഭിക്കുന്ന വിവരം. അതോടൊപ്പം ആടിനെ ലൈംഗികവൈകൃതത്തിന് വിധേയമാക്കിയതിനും അമീറുലിനെതിരെ അസമിൽ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യവും പൊലീസ് ചോദിക്കുമെന്നാണ് സൂചന.

ഇന്ന് ഇച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം പ്രതി അമീറുൽ ഇസ്‌ലാമിനെ പൊലീസ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വിശദമായ തെളിവുകൾ ശേഖരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കേസിന് ഏറ്റവും പ്രാധാന്യപ്പെട്ട തെളിവുകളിൽ ഒന്നാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി, ഡി എൻ എ പരിശോധനാഫലം എന്നിവ. ശാസ്ത്രീയമായി കേസിനെ ബലപ്പെടുത്തുന്ന വിവരങ്ങൾ ക്രോഡീകരിക്കാൻ പൊലീസിന് കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :