വിരമിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ ജിജി തോംസണ് ഉന്നതപദവിയില്‍ നിയമനം

തിരുവനന്തപുരം| JOYS JOY| Last Updated: ശനി, 27 ഫെബ്രുവരി 2016 (10:48 IST)
സര്‍വ്വീസില്‍ നിന്നു വിരമിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ ചീഫ് സെക്രട്ടറി ജിജി തോംസണ് ഉന്നതപദവിയില്‍ നിയമനം. മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവായാണ് ജിജി തോംസണെ നിയമിച്ചിരിക്കുന്നത്. കാബിനറ്റ് പദവിയോടെയാണ് നിയമനം.

തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് ഉന്നതപദവി നല്കി നിയമനം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി 29നാണ് സര്‍വ്വീസില്‍ നിന്ന് ജിജി തോംസണ്‍ വിരമിക്കുന്നത്. ജിജി തോംസണ്‍ വിരമിക്കുന്ന പശ്ചാത്തലത്തില്‍ പി കെ മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാനിരിക്കെ ജിജി തോംസണ് ചീഫ് സെക്രട്ടറി സ്ഥാനം നീട്ടി നല്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍, ചില മന്ത്രിമാര്‍ ഇതിനോട് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :