ലഹരി മണക്കുന്ന ജിഹാദിന്റെ പുതുവഴികള്‍

ജിഹദ്,കേരളം,ലഹരി
തിരുവനന്തപുരം| VISHNU| Last Modified ബുധന്‍, 23 ജൂലൈ 2014 (12:58 IST)
രഹസ്യാന്വേഷണ ഏജന്‍സികളും ഭര്‍ണകൂടവും തിവ്രവാദികള്‍ക്ക് പിന്നാലേ കുടിയതൊടെ നേരിട്ടൂള്ള ആക്രമണങ്ങള്‍ക്ക് മുതിരാതെ ഇന്ത്യന്‍ യുവരക്തങ്ങളെ ലഹരിയില്‍ ഞെക്കി കൊല്ലാനായി ജിഹാദികള്‍ പുതുവഴി തേടിതുടങ്ങി.

കേരളത്തില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കപെട്ടതോടെ തുറന്നു കിട്ടിയത് വലിയൊരു വിപണിയാണ് കന്‍ചാവ് മാഫിയയക്ക്. ഈ മാഫിയകളെ തങ്ങളുടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് നിലവില്‍ ഭീകരവാദികളുടെ പ്രവര്‍ത്തനമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.

കേരളത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദ സംഘടനകള്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്യ സംസഥാന തൊഴിലാളികളില്‍ ബംഗാളികള്‍ എന്ന് പൊതുവെ പറയപ്പെടുന്ന പലരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ഇവരില്‍ നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളും ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇവര്‍ വഴി കഞ്ചാവ് വലിയ തോതില്‍ കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എത്തുന്നതായി സംശയം ബലപ്പെട്ടുവരുകയാണ്. കള്ള നോട്ടുകളും ഈ കച്ചവടത്തിന്റെ ഭാഗമായി വലിയതോതില്‍ കേരളത്തില്‍ ചെലഴിക്കപ്പെടുന്നുണ്ട്. ഇതിന് പിന്നിലും പാകിസ്താനിലേയും ബംഗ്ലാദേശിലേയും ചില തീവ്രവാദ സംഘടനകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ അഫ്ഗാനില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് മയക്കുമരുന്നുകള്‍ കടത്തുന്നത്. ഇത് കേരളത്തില്‍ എത്തിച്ചേരുന്നത് പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയാണ്. പാന്‍ മസാലക്കൊപ്പം കഞ്ചാവടക്കമുള്ള മയക്കുമരുന്നുകളും കേരളത്തിലേക്ക് കരുതിക്കൂട്ടി എത്തിക്കുന്നതില്‍ മത തീവ്രവാദികള്‍ വിജയിച്ചതായാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന മയക്കു മരുന്ന് ഉപയോഗവും മറ്റും സൂചിപ്പിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ഏറണാകുളം ജില്ലയില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിച്ച് വരുന്നതായി മാധ്യമങ്ങള്‍ തെളിവു സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഈയൊരു യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :