യുഡിഎഫ് വിടുന്ന കാര്യത്തില്‍ രണ്ടുമാസത്തിനകം തീരുമാനം, കോണ്‍ഗ്രസ് ആള്‍ക്കൂട്ടമായി മാറി: വീരേന്ദ്രകുമാര്‍

ജെഡിയു , എംപി വീരേന്ദ്രകുമാര്‍ , കോണ്‍ഗ്രസ് , യുഡിഎഫ് , സര്‍ക്കാര്‍
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (15:34 IST)
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ രംഗത്ത്. മുന്നണിയിലെ തമ്മിലടി കാരണം ഭരണനേട്ടം പോലും ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം ഒഴിവാക്കാനാണ് പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായത്. യുഡിഎഫ് വിടുന്ന കാര്യത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫില്‍ അവഗണനയുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടും ഒരു നേതാവ് പോലും തങ്ങളെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സംഘപരിവാര്‍ ശക്തികളെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതുപക്ഷവുമായി വേദി പങ്കിടാന്‍ ജെഡിയു ഒരുക്കമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ സാഹചര്യം മാറി. കോണ്‍ഗ്രസ് വെറും ആള്‍ക്കൂട്ടമായി മാറി. ഈ സാഹചര്യത്തില്‍ യുഡിഎഫ് വിടുന്ന കാര്യത്തില്‍ രണ്ടുമാസത്തിനകം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :