മൂന്നാർ ഭൂമി കയ്യേറ്റത്തില്‍ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി സി പി ഐ മുഖപത്രം

മൂന്നാർ കയ്യേറ്റത്തിൽ സി പി എമ്മിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് സി പി ഐ മുഖപത്രം

കോഴിക്കോട്| Aiswarya| Last Updated: തിങ്കള്‍, 27 മാര്‍ച്ച് 2017 (14:46 IST)
കയ്യേറ്റത്തിൽ സി പി എമ്മിനെതിരെ രൂക്ഷവിമർശനമുന്നയിച്ച്
സി പി ഐ മുഖപത്രം ജനയുഗം. സ്വന്തം ഭൂമിയില്ലാത്തവരാണ് മുന്നാറിലെ സ്ഥലം കയ്യേറുന്നത്. അതേസമയം ഏക്കറുകൾ കയ്യേറി ബഹുനില മന്ദിരങ്ങളും ആഡംബര റിസോർട്ടുകളും പണിതിട്ട് തങ്ങളും ഭൂരഹിതരും ഭവനരഹിതരുമെന്ന് അവകാശപ്പെടുന്നവർ ഇതേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വാടകക്രിമിനലുകളെ ഇറക്കി ആക്രമിക്കുന്ന സംഭവങ്ങളാണ്
മൂന്നാറിൽ അരങ്ങേറുന്നതെന്നും ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ദേവികയുടെ ‘ഭൂ – ഭവനരഹിതർക്ക് മൂന്നേക്കർ ഭൂമി, മൂന്നുനില വീട്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരത്തില്‍ ഒരു വിമർശനം ഉയര്‍ത്തിയിരിക്കുന്നത്.

സർക്കാർ ഭൂമിയിൽ ക്വാറി മാഫിയ കരിങ്കൽ ഖനനം നടത്തുമ്പോൾ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സമരാഭാസത്തിനിറങ്ങുക, ജനപ്രതിനിധി തന്നെ അതിന് നേതൃത്വം നൽകുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നീങ്ങുന്നതും നീക്കുന്നതും ഇടതുകുപ്പായമണിഞ്ഞവർക്ക് ഭൂഷണമല്ലെന്നും ലേഖനത്തില്‍ പറയുന്നു.

ഭൂമി കയ്യേറ്റക്കാരെ മുഖം നോക്കാതെ ഒഴിപ്പിക്കുമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരെൻറ നിലപാട് ബുദ്ധിഭ്രമമാണെന്നും ആ സ്വരം മാഫിയകളിൽനിന്ന് കടമെടുത്തതാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു. മൂന്നാറിൽ സർക്കാർ ഭൂമി പ്രമുഖ സി പി എം നേതാക്കൾ കെട്ടിടം പണിയുകയും വീട് വയ്ക്കുകയും ചെയ്തതെന്ന വാര്‍ത്ത വളരെ ശ്രദ്ധപിടിച്ചിരുന്നു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ വിരട്ടി ഓടിക്കുകയായിരുന്നുവെന്ന ആരോപണങ്ങള്‍ ഉയർന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :