ജനതാദള്‍ (യു)- സോഷ്യലിസ്റ്റ് ജനത ലയനം നാളെ

തൃശൂര്‍| Last Updated: ശനി, 27 ഡിസം‌ബര്‍ 2014 (08:18 IST)
ജനതാദള്‍ (യു)- ലയനസമ്മേളനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തേക്കിന്‍കാട് മൈതാനത്ത് നടക്കും. സോഷ്യലിസ്റ്റ് ജനത പാര്‍ട്ടിയില്‍ ലയിക്കുന്നത് സംസ്ഥാന്ത്തെ ജെഡിയു നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വം ലയന സമ്മേളനവുമായി മൂന്നോട്ട് തന്നെയാണ്.

ജനതാദള്‍ (യു) ദേശീയ പ്രസിഡന്‍റ് ശരദ് യാദവ്, മുന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ തുടങ്ങിയവര്‍ ലയന സമ്മേളനത്തില്‍ പങ്കെടുക്കനായി എത്തും. ലയന സമ്മേളനം വമ്പന്‍ പരിപാടിയാക്കി വാര്‍ത്തയാക്കുകയാണ് സോഷ്യലിസ്റ്റ് ജനതയുടെ ലക്ഷ്യം. ലയനത്തൊടെ യുഡി‌എഫില്‍ ഉള്ള സോഷ്യലിസ്റ്റ് ജനതയും ഇടതു പക്ഷത്തുള്ള ജനതാ ദള്‍ സെക്കുലറും ഒരു കുടക്കീഴില്‍ എത്തേണ്ടതായി വരും.

ദേശീയതലത്തില്‍ ജനതാ പരിവാറുകള്‍ ഒന്നിച്ച് ലയിക്കാനും പാര്‍ലമെന്റില്‍ ഒന്നിച്ചു നില്‍ക്കനുംതീരുമാനിച്ചിരുന്നു. ഈതീരുമാനങ്ങള്‍ വരുന്നതിനു മുമ്പാണ് സോഷ്യലിസ്റ്റ് ജനതയെ പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ ജനതാ ദള്‍ യു തീരുമാനിച്ചത്. ലയന സമ്മേളനം കൊഴുപ്പിക്കുന്നതിനായി ജില്ലകളില്‍നിന്ന് കാല്‍ലക്ഷം പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് സോഷ്യലിസ്റ്റ് ജനതയുടെ തീരുമാനം. സമ്മേളനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയിലെ സമ്മേളന നഗരിയോട് ചേര്‍ന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനം തുടങ്ങി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :