വ്യാജ മരണവാര്‍ത്ത: ജഗതിയുടെ കുടുംബം പരാതി നല്‍കി

ജഗതിയുടെ വ്യാജ മരണവാര്‍ത്ത , ശ്രീലക്ഷ്‌മി , സൈബർ സെല്‍
തിരുവനന്തപുരം| jibin| Last Modified ശനി, 28 നവം‌ബര്‍ 2015 (11:13 IST)
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളുടെ പ്രീയതാരവും ഹാസ്യ സാമ്രാട്ടുമായ
ജഗതി ശ്രീകുമാർ മരണപ്പെട്ടുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താൻ ജഗതിയുടെ കുടുംബം പരാതി നല്‍കി. സിറ്റി പൊലീസ് കമ്മിഷണർക്കും സൈബർ സെല്ലിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജ മരണവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താൻ കേസുകൊടുക്കുമെന്ന് മകൾ ശ്രീലക്ഷ്മിയും വ്യക്തമാക്കി.

ഇന്നലെ വൈകിട്ടുമുതൽ വാട്ട്സ് ആപ്പ് വഴിയും സോഷ്യല്‍ മീഡയവഴിയുമാണ് ജഗതി മരിച്ചുവെന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചത്. മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ മരണപ്പെട്ടുവെന്നായിരുന്നു സന്ദേശം. ജഗതിയുടെ ഭാര്യാസഹോദരന്റെ വീട്ടിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സംസ്കാരം നാളെ ഉച്ചതിരിഞ്ഞെന്നും തുടങ്ങിയ വിവരങ്ങളോടെയാണ് വാർത്ത പ്രചരിച്ചത്. ഒരു പ്രമൂഖ ചാനലിന്റെ ലോഗോയും വാട്ടര്‍മാര്‍ക്കും ചേര്‍ത്ത് ബ്രേക്കിംഗ് ന്യൂസ് എന്ന പേരിലായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്.

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താൻ കേസുകൊടുക്കുമെന്ന് മകൾ ശ്രീലക്ഷ്മി വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും. വാര്‍ത്ത കേട്ട് ഭയന്നു പോയി. ഉടന്‍ തന്നെ ബന്ധുക്കളെ വിളിച്ച് പപ്പയുടെ ആരോഗ്യവിവരം തിരക്കി. വാര്‍ത്ത തെറ്റാണെന്ന് മനസിലായതോടെയാണ് ആശ്വാസമായതെന്നും ശ്രീലക്ഷ്മി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :