വിജിലൻസിന്റെ മനോവീര്യം തകർക്കാൻ ശ്രമം, ഓരോ ദിവസവും നീക്കങ്ങൾ നടക്കുന്നുവെന്ന് ജേക്ക‌ബ് തോമസ്

ഓരോ ദിവസവും വിജിലൻസിനെ തകർക്കാൻ ശ്രമിക്കുന്നു, നീക്കത്തിൽ പിന്നിൽ 'വമ്പൻ'മാരെന്ന് ജേക്കബ് തോമസ്

കൊച്ചി| aparna shaji| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (12:35 IST)
വിജിലൻസിന്റെ മനോവീര്യം തകർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഉന്നതർക്കെതിരായി നടക്കുന്ന അന്വേഷണമാണ് ഈ നീക്കത്തിന് പിന്നി‌ൽ. ഓരോ ദിവസവും മനോവീര്യം തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോടതിയും സർക്കാരും പിന്തുണക്കുന്നത് കൊണ്ടാണ് വിജിലൻസ് നിലനിൽക്കുന്നതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

അനധികൃത സ്വത്തുസമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ടോം ജോസിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ബാങ്ക് രേഖകള്‍ ലഭിച്ച ശേഷം ടോം ജോസിനെ ചോദ്യം ചെയ്യും.

അഴിമതിക്കേസിൽ തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് ഇന്നലെ ജേക്കബ് തോമസ് വ്യക്തമാക്കിയതിനു പിന്നാലെയാണിത്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷത്തില്‍ ടോം ജോസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില് അഴിമതി വിരുദ്ധ നയം പിന്തുടരുന്ന സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :