യുഡിഎഫ് കാലത്തെ അഴിമതികളിലെ പ്രതികരണം പിന്നീട്; ചത്ത കുഞ്ഞിനെ ജീവിപ്പിക്കാനാകില്ല- ജേക്കബ് തോമസ്

വിജിലന്‍സ് ഡയറക്‍ടറായിട്ടാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്

ഡിജിപി ജേക്കബ് തോമസ് , യുഡിഎഫ് സര്‍ക്കാര്‍ , പിണറായി വിജയന്‍ , ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 31 മെയ് 2016 (10:31 IST)
കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതി കേസുകളിലെ പ്രതികരണം പിന്നീടെന്ന് ഡിജിപി ഡോ ജേക്കബ് തോമസ്. വിജിലന്റ് കേരള പുനഃരുജ്ജീവിപ്പിക്കില്ല. ചത്ത കുഞ്ഞിനെ ജീവിപ്പിക്കാനാകില്ല. ആറുമാസം അന്നു ലഭിച്ചിരുന്നെങ്കിൽ കാര്യക്ഷമമായ സംവിധാനം വന്നേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു.

വിജിലന്‍സ് ഡയറക്‍ടറായിട്ടാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചു. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണിയുടെ ഫയലില്‍ ഒപ്പുവച്ചത്. ചൊവ്വാഴ്ചയേ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങൂ.

നേരത്തെ മന്ത്രിസഭ അധികാരമേറ്റയുടനെ ദക്ഷിണ മേഖല എഡിജിപി കെ പത്മകുമാറിനെ മാറ്റി ബി സന്ധ്യയെ നിയമിച്ചിരുന്നു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് പൊലീസ് തലപ്പത്തെ വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :