ജേക്കബ് തോമസ് ഉദ്ദേശിച്ചതാരെയാണ്; കൈപൊള്ളാനുള്ള കാരണം ഇതാണോ ?

അ​ടി​പേ​ടി​ച്ച് മി​ണ്ടാ​തി​രി​ക്കി​ല്ലെ​ന്ന് ജേക്കബ് തോമസ്

    jacob thomas , Ep jayarajan , CPM , Pinarayi vijyan , Vigilance chief Jacob Thomas , വിജിലൻസ് , ജേക്കബ് തോമസ് , ഹൈക്കോടതി , ഇപി ജയരാജന്‍ , സര്‍ക്കാര്‍ , പിണറായി വിജയന്‍ , വിജിലൻസ്
കൊ​ച്ചി| jibin| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (19:59 IST)
പലരേയും തൊട്ടാല്‍ കൈപൊള്ളുമെന്ന് അടുത്ത കാലത്താണ് മനസിലായതെന്ന് അവധിയിലുള്ള വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. പൊള്ളിയിട്ടുണ്ടെന്ന് മാത്രമല്ല തൊട്ടയാളെ തെറിച്ചിട്ടുമുണ്ട്. അത്രക്ക് ഉയർന്ന വോൾട്ടേജുള്ള അഴിമതി രംഗമാണത്. എന്നാല്‍, അ​ടി​പേ​ടി​ച്ച് മി​ണ്ടാ​തി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ തൊ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ കു​ഴ​പ്പ​മി​ല്ല. അ​ത് കൈ​കാ​ര്യം ചെ​യ്യാ​നാ​വും. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ അ​ഴി​മ​തി​യെ തൊ​ട്ടാ​ല്‍ ഷോ​ക്ക​ടി​ക്കും. താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അത് ഒരുപക്ഷേ സത്യമായിരിക്കുമെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.

ഏ​ത് സ്ഥാ​ന​ത്തി​രു​ന്നാ​ലും അ​ഴി​മ​തി​ര​ഹി​ത കേ​ര​ള​ത്തി​നാ​യി പോ​രാ​ടും. അഴിമതിക്ക് എതിരെ പ്രവർത്തിക്കാൻ പ്രത്യേക വകുപ്പും വേദിയും തന്നെ വേണമെന്നില്ലെന്നും ജേ​ക്ക​ബ് തോ​മ​സ് കൊ​ച്ചി​യി​ല്‍ പറഞ്ഞു.

ഹൈക്കോടതി വിജിലന്‍സിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കൊപ്പം ഐഎഎസ് ഉദ്യോഗസ്ഥര്‍ ശീതയുദ്ധം ശക്തമായതും മൂലമാണ് ജേക്കബ് തോമസിന് സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കിയത്. കൂടാതെ ഇപി ജയരാജനെതിരായ ബന്ധുനിയമന കേസില്‍ വിജിലന്‍സ് സ്വീകരിച്ച നിലപാടും സര്‍ക്കാരിന്റെ അതൃപ്‌തിക്ക് കാരണമായി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :