മലയാളി മുസ്ലീം യുവാക്കളെ ജിഹാദികളാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈബര്‍ പ്രചാരണം

VISHNU N L| Last Updated: ശനി, 4 ജൂലൈ 2015 (14:47 IST)
ഇന്ത്യയുടെ രഹസ്യാന്വേഷണ സവിധാനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും കടുത്ത ആശങ്ക ഉണ്ടക്കിക്കൊണ്ട് കേരളത്തിലെ മുസ്ലീം യുവാക്കളെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകര്‍ഷിക്കന്‍ സൈബര്‍ പ്രചാരണം. മലയാളം ഭാഷയില്‍ യാഥാസ്ഥിക സ്വഭാവം വച്ചുപുലര്‍ത്തുന്ന മുസ്ലീങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നത്.

നേരത്തെ അല്‍സാറുല്‍ ഖിലാഫ എന്ന പേരില്‍ നേരത്തെ ബ്ലോഗ് പ്രചരിച്ചിരുന്നുവെങ്കിലും പിന്നീടിത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബാന്‍ ചെയ്തിരുന്നു. ഇതോടെ എളുപ്പത്തില്‍ ഉറവിടം കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഡോക്യുമെന്റ് സ്‌റ്റോറേജ് വഴിയാണ് മലയാളത്തില്‍ ഐസിസ് പിന്തുണ വര്‍ദ്ധിപ്പിക്കാനുള്ള സൈബര്‍ നീക്കം. ജസ്റ്റ് പേസ്റ്റ്.ഐടി //justpaste.it/lhwk ,//justpaste.it/lw61 എന്ന ഡോക്യൂമെന്റ് സ്‌റ്റോറേജിലാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മലയാളം ലേഖനങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജിഹാദി പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്ന നിരവധി ലേഖനങ്ങളാണ് പ്രചരിക്കുന്നത്. ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി ഒരു സിഐഐ ഏജന്റാണ് തുടങ്ങിയ പ്രചരണത്തെ ലേഖനങ്ങള്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. മൊസാദിലൊ, സിഐഎയിലോ ബാഗ്ദാദിയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന പ്രചരണം കള്ളമാണെന്നും ലേഖനങ്ങള്‍ സ്ഥാപിക്കുന്നു. സൈബര്‍ ലോകം ഐഎസിനെതിരെ നടത്തുന്ന പ്രചരണങ്ങളെ ഇസ്ലാമിക സമൂഹം തിരിച്ചറിയണമെന്നും ഐഎസ് അനുകൂല ബ്ലോഗ് പറയുന്നു. അബൂബക്കര്‍ ബാഗ്ദാദിയെ കൊലപ്പെടുത്തി തുടങ്ങിയ വാര്‍ത്തകള്‍ക്കൊപ്പം പ്രചരിച്ചിരുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നും ബ്ലോഗ് പറയുന്നു.

കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്നവര്‍ നിരവധിപ്പേരുണ്ടെന്ന് രഹസ്യാന്വേഷണ വിഉഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍
സോഷ്യല്‍ മീഡിയകളില്‍ ഐസിസിന് പരോക്ഷമായി അനുകൂലിച്ച് പ്രചരണം നടത്തുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ നിരീക്ഷണത്തിലാണ്. മലയാളികളെ ഐസിസിലേക്ക് അടുപ്പിക്കാന്‍ വലിയ പ്രചരണം നടക്കുന്നത് വളരെ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയവും, രഹസ്യാന്വേഷണ വിഭാഗവും കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :