കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; 61 മരണം, 200ലധികം പേര്‍ക്ക് പരുക്ക് - ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഹസാരകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്

isis, bomb blast in kabul , hospital , police ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐ എസ് , സ്‌ഫോടനം , ചാവേര്‍ സ്‌ഫോടനം
കാബൂൾ| jibin| Last Updated: ശനി, 23 ജൂലൈ 2016 (19:13 IST)
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയ ചാവേർ ബോംബ് സ്ഫോടനത്തിൽ 61 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യം ഇനിയും ഉയരും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

അഫ്ഗാനിലെ ന്യൂനപക്ഷ വിഭാഗമായ ഹസാരകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു സ്ഫോടനങ്ങളാണ് ഉണ്ടായതെന്നാണു റിപ്പോർട്ട്. സമരക്കാർക്കിടയിലേക്ക് ഇരച്ചെത്തിയ ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

ന്യൂനപക്ഷ വിഭാഗമായ ഹസാരകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. വൈദ്യുതി ലൈനിന്റെ ഗതി മാറ്റണമെന്നാവശ്യപ്പെട്ട് ആയിരത്തോളം വരുന്ന ഹസാരകളാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. ഇതിനിടയിലേക്ക് മൂന്നു ചാവേറുകൾ കടന്നുകൂടി ആക്രമണം നടത്തുകയായിരുന്നു.

ഹസാര വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ദേഹ്മസംങ് പ്രദേശത്തുകൂടി കടന്നുപോകുന്ന 500 കിലോവാട്ട് ശേഷിയുള്ള വൈദ്യുതി ലൈനുകൾ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇവർ പ്രക്ഷോഭം സംഘടിപ്പിച്ചത്. വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന ഇവരുടെ ആവശ്യത്തെ സർക്കാർ നിരാകരിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹസാരകൾ തെരുവിലിറങ്ങിയത്.

അഫ്​ഗാൻ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന​ ഹസാരെ സമുദായം ശിയാവിഭാഗത്തിൽ ​പെട്ടവരും രാജ്യ​ത്തെ മൂന്നാ​മത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാവുമാണ്​.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :