കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ടത് അമ്മ തന്നെ

കോഴിക്കോട്| JOYS JOY| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (11:32 IST)
വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ തള്ളിയ സംഭവത്തില്‍ പ്രതി കുഞ്ഞിന്റെ തന്നെയാണെന്ന് വ്യക്തമായി. അമ്മ ഹസ്‌ന പൊലീസിനോട് കുറ്റം സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്.

24 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആയിരുന്നു ഭര്‍ത്താവിന്റെ അമ്മയുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് വാഷിംഗ് മെഷീനിലിട്ടത്. തുടര്‍ന്ന് മുഖത്ത് സ്വയം മുളകുപൊടി വിതറുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് ഹൈറുദ്ദീന്‍ വീട്ടിലില്ലായിരുന്നു. ഹസ്‌നയുടെ കരച്ചില്‍ കേട്ട്‌ ഓടിക്കൂടിയവരാണ്‌ കുഞ്ഞിനെ വാഷിംഗ്‌ മെഷീനില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസിന് അപ്പോള്‍ തന്നെ സംശയമുണ്ടായിരുന്നു.

താമരശേരി ഡി വൈ എസ്‌ പി, സി ഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :