ഏതു തുകയും ചെറുതല്ല, സഹകരണം അനിവാര്യം; പ്രളയക്കെടുതി നേരിടാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി

ഏതു തുകയും ചെറുതല്ല, സഹകരണം അനിവാര്യം; പ്രളയക്കെടുതി നേരിടാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി

 independence day , pinarayi vijayan , flood , Rain , പിണറായി വിജയന്‍ , മഴ , വെള്ളപ്പൊക്കം , പ്രളയക്കെടുതി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 15 ഓഗസ്റ്റ് 2018 (11:56 IST)
പ്രളയക്കെടുതി നേരിടാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഒന്നിച്ച് നിന്നാൽ ഏത് കൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സന്ദേശമാണ് കേരളം നൽകിയതെന്നും തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാവട്ടെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്നും ഏതു തുകയും ചെറുതല്ലെന്ന ബോധത്തോടെ എല്ലാവരും ആത്മാർത്ഥമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണർത്താൻ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :