തിരുവനന്തപുരം|
Last Modified ചൊവ്വ, 17 നവംബര്‍ 2015 (13:19 IST)
തിരുവനന്തപുരത്തു നടക്കാനിരിക്കുന്ന ഇരുപതാമത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള - ഐ എഫ് എഫ് കെയുടെ പ്രതിനിധി രജിസ്ട്രേഷന് ആരംഭിച്ചു. ആദ്യദിനം തന്നെ വന്‍ പ്രതികരണമായിരുന്നു ഇതിനു ലഭിച്ചത്. ഓണ്‍ലൈനിലൂടെ 3500 പേര് രജിസ്റ്റര്‍ ചെയ്തു.
ഇത്രത്തോളം സ്വീകരണം ലഭിക്കാന്‍ കാരണമായത് ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രക്രിയ സുഗമമായതും മേളയുടെ സ്വീകാര്യത വര്ദ്ധിച്ചതുമാണെന്ന് ഐ എഫ് എഫ് കെ അധികൃതര്‍ പറഞ്ഞു.
ഡിസംബര്‍ നാലു മുതല്‍ 13 വരെയാണു മേള തിരുവനന്തപുരത്തെ വിവിധ തിയറ്ററുകളിലായി നടക്കുന്നത്.