മോഹന്‍‌ലാല്‍ ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്‌ഐ തടയുമോ ?; സത്യമിതാണ്

മോഹന്‍‌ലാല്‍ ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്‌ഐ തടയുമോ ?; സത്യമിതാണ്

തിരുവനന്തപുരം| jibin| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (11:59 IST)
മോഹന്‍ലാല്‍ നായകനായ ബിഗ്ബജറ്റ് ചിത്രം ഒടിയനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിവൈഎഫ്‌ഐ.

ഈ മാസം തിയേറ്ററിലെത്തുന്ന ഒടിയന്റെ റിലീസ് ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നത്. ഈ വാര്‍ത്തകളെ തള്ളിയാണ് ഡിവൈഎഫ്‌ഐ നേതൃത്വം രംഗത്തു വന്നത്.

നവമാധ്യമങ്ങളില്‍ ചിലര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.

നുണപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :