‘സിപി‌എം കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ കേരളം ശാന്തമാകും’

കോഴിക്കോട്| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (12:32 IST)
സിപിഎം കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ കേരളം ശാന്തമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ ബന്ധം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും വിചാരിച്ചാല്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും. കേരളം ശാന്തമാകും.

കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന കോടിയേരിയുടെ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം കോഴിക്കോട് ഡിസിസി ഓഫിസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം മുന്‍കയ്യെടുക്കുമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം മുന്‍കയ്യെടുക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ വ്യക്തമാക്കിയിരുന്നു. എന്ത് പ്രകോപനം ഉണ്ടായാലും അക്രമവും കൊലപാതകം മറുപടിയല്ല. സമാധാനപരമായ രാഷ്ട്രീയപ്രവര്‍ത്തനം ഉറപ്പാക്കാന്‍ സിപിഎം മുന്‍കൈയെടുക്കും. കൊല നടത്തുന്നുവരെ പാര്‍ട്ടി പിന്തുണയ്ക്കില്ലെന്നും കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണത്തോട് സഹകരിക്കുമെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :