ഭാര്യയെ കടന്നുപിടിച്ചയാളെ ഭര്‍ത്താവ് അടിച്ചുകൊന്നു

ആലപ്പുഴ| Last Modified ബുധന്‍, 30 ജൂലൈ 2014 (12:39 IST)
ഭാര്യയെ കടന്നുപിടിച്ചയാളെ ഭര്‍ത്താവ് അടിച്ചുകൊന്നു. പുന്നപ്ര സ്വദേശി വിപിന്‍ ദാസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ സ്വദേശികളായ തോമസ്, സഹോദരന്‍ യേശുദാസ് എന്നിവര്‍ അറസ്റ്റിലായി.

കഴിഞ്ഞ ദിവസം യേശുദാസിന്റെ ഭാര്യയെ വിപിന്‍ദാസ് കടന്നുപിടിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് തോമസും യേശുദാസും വിപിന്‍ദാസിന്റെ വീട്ടിലെത്തുകയും അവിടെവച്ച് ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കല്ലുകൊണ്ടുള്ള ഇടിയേറ്റാണ് വിപിന്‍ദാസ് കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :