യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷം; പ്രതികരണവുമായി ബാലചന്ദ്രമേനോന്‍

  balachandramenon , collegemate , SFI , പൊലീസ് , ബാലചന്ദ്രമേനോന്‍ , വിദ്യാര്‍ഥി  , എസ്എഫ്ഐ
തിരുവനന്തപുരം| Last Modified തിങ്കള്‍, 15 ജൂലൈ 2019 (16:20 IST)
തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷത്തെ അപലപിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.

“ഒരേ കക്ഷിയിലുള്ളവര്‍ പരസ്‌പരം പോരടിക്കുന്നത് കാണുന്നത് ആത്മവീര്യം കെടുത്തുന്ന നടപടിയാണ്. സ്വബോധമുള്ള ഒരാള്‍ക്ക് സഹപാഠിയുടെ നെഞ്ചില്‍ കുത്താന്‍ കഴിയുന്നതെങ്ങനെയാണ്. ഇവര്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ.”

“സ്പര്‍ദ്ധയുള്ള വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥി ഐക്യത്തോടെ പെരുമാറിയ കാലത്തായിരുന്നു താന്‍ പഠിച്ചത്. ഇപ്പോള്‍ കലാലയത്തില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ പേടി തോന്നുന്നു”.

എസ്എഫ്ഐയുടെ പിന്തുണയോടെ ജയിച്ചുവെന്നത് കൊണ്ട് പാര്‍ട്ടി പറയുന്നതൊക്കെ കേള്‍ക്കേണ്ടതുണ്ടോ?.
തിരുത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ത്ത് ഉത്തരവാദിത്തമുണ്ടെന്നും യുണിവേഴ്‍സിറ്റി കോളേജിലെ മുന്‍ ചെയര്‍മാന്‍ കൂടിയായ ബാലചന്ദ്രമേനോന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :