ഹയര്‍സെക്കന്‍ഡറി പ്രവേശനം : മെയ് 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം| Last Modified ചൊവ്വ, 26 മെയ് 2015 (19:59 IST)
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 30ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷാഫോറം ജില്ലാ കേന്ദ്രങ്ങളില്‍ ലഭിക്കും.


അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സ്‌കൂളുകളില്‍ നിന്നും വിതരണം ചെയ്യാനുള്ള ക്രമീകരണം അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കും. ജില്ലാകേന്ദ്രങ്ങളില്‍ നിന്നും നേരിട്ടും അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ലഭിക്കും.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കാനുള്ള അവസാന തീയതിയും മെയ് 30 വൈകിട്ട് അഞ്ച് മണിവരെയാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :