സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; ആഘോഷത്തിന്റെ പേരില്‍ കൊടുംകുറ്റവാളികളായ തടവുകാരെ വിട്ടയക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി

ആഘോഷത്തിന്റെ പേരില്‍ തടവുകാരെ വിട്ടയക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി

കൊച്ചി| സജിത്ത്| Last Modified ബുധന്‍, 29 മാര്‍ച്ച് 2017 (12:24 IST)
സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുപുള്ളികള്‍ക്ക് ശിക്ഷായിളവ് നല്‍കാനും ചിലരെ വിട്ടയക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി. ആഘോഷത്തിന്റെ പേരില്‍ കൊടുംകുറ്റം ചെയ്ത തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് കോടതി ചോദിച്ചു. തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ തൃശൂര്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ്ഈ കേസ് പരിഗണിച്ചത്. അടുത്തമാസം 12ന് പരിഗണിക്കുന്നതിനായി കേസ് വീണ്ടും മാറ്റിയിട്ടുണ്ട്. ജയിലുകളില്‍ നിന്നും നൂറിലധികം തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതായി നേരത്തെ സംസ്ഥാന ജയില്‍ മേധാവി ആര്‍ ശ്രീലേഖ അറിയിച്ചിരുന്നു. ചെറിയ കാലയളവില്‍ ശിക്ഷിക്കപ്പെട്ടവരും ശിക്ഷാ കാലാവധി തീരാറായതുമായ വ്യക്തികളെയാണ് ജയിലുകളില്‍ നിന്നും വിട്ടയക്കപ്പെടാന്‍ തീരുമാനിച്ചതെന്നും ജയില്‍ മേധാവി പറഞ്ഞിരുന്നു. കൂടാതെ ശിക്ഷായിളവ് നല്‍കുന്ന കാര്യത്തിലും വിവാദങ്ങളുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :