ഡബ്ല്യൂസിസിയ്‌ക്കെതിരെ ഹേമ കമ്മീഷൻ

ഡബ്ല്യൂസിസിയ്‌ക്കെതിരെ ഹേമ കമ്മീഷൻ

Rijisha M.| Last Updated: വെള്ളി, 27 ജൂലൈ 2018 (16:07 IST)
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവി (ഡബ്ല്യുസിസി)നെതിരെ ഹേമ കമ്മീഷന്‍ രംഗത്ത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷനാണ് ഹേമ കമ്മീഷൻ‍. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് സംഘടന സഹകരിക്കുന്നില്ലെന്നാണ് ഹേമ കമ്മീഷന്‍ പറഞ്ഞത്.

സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സിയിലെ 32 പേര്‍ക്ക് ചോദ്യാവലി തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ രമ്യാ നമ്പീശൻ, പത്‌മപ്രിയ, റിമ കല്ലിങ്കൽ തുടങ്ങി 10 പേര്‍ മാത്രമാണ് അതിന് മറുപടി നല്‍കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗം സമിതിയെ നിയോഗിച്ചത്. ഡബ്ല്യുസിസിയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു സമിതിയെ നിയോഗിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :