ശബരിമല അപകടം: പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ശബരിമല, തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (08:25 IST)

Widgets Magazine
sabarimala, sannidanam, sabarimala accident, police സന്നിധാനം, ശബരിമല, ശബരിമല അപകടം, പൊലീസ്

മാളികപ്പുറത്ത് ഇന്നലെ ഉണ്ടായ അപകടത്തിന് കാരണം പൊലീസിന്റെ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തിൽ ‌പൊലീസിന് വീഴ്ച സംഭവിച്ചു. പൊലീസിന്റെ കയ്യിലുണ്ടായിരുന്ന വടം വഴുതി വീണതാണ് അപകറ്റത്തിനു കാരണമായത്. വലിയ തിക്കും തിരക്കും വന്നതോടെ പൊലീസുകാര്‍ക്ക് നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അപകടം നടന്ന സ്ഥലത്ത് പത്തില്‍ താഴെ പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ദുരന്ത നിവാരണ സേനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സന്നിധാനത്തുള്ള ആശുപത്രിയില്‍ എക്‌സ്‌റേ സംവിധാനം പോലുള്ള ചികിത്സാ സൗകര്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിക്ക് കൈമാറി.
 
കഴിഞ്ഞ ദിവസം തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധയ്ക്കിടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ഇരുപത്തിയഞ്ചോളം പേർക്ക് പരുക്കേറ്റു. ഇതിൽ സാരമായി പരുക്കേറ്റ ആറു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുനയാണ്. ഇവതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ സന്നിധാനം ആശുപത്രിയിൽ പ്രചികിത്സയിലാണ്. പരുക്കേറ്റവർ ആന്ധ്ര സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രശസ്ത പോപ്​ സ്​റ്റാർ ജോർജ് മൈക്കിൾ അന്തരിച്ചു

80 കളിലും 90 കളിലും അദ്ദേഹത്തിന്റെ പോപ് ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായിരുന്നു. ...

news

ശബരിമലയിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സുപ്രീം കോടതി വിധിയുണ്ടാകാതെ ആചാരങ്ങളില്‍ മാറ്റംവരുത്തില്ല: ദേവസ്വംമന്ത്രി

ദേവസ്വം ബോർഡി​ന്റെ ആചാരങ്ങളും നിയമങ്ങളുമാണ് നിലവിൽ ശബരിമലയിൽ തുടരുന്നത്​. സ്ത്രീ ...

news

കണ്ണൂരിലെ മൂന്ന് സ്കൂളുകളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടക്കുന്നു, ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം: പി ജയരാജന്‍

സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധപരിശീലനത്തിന്റെ ഭാഗമാണ് ഇത്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ...

news

ആവശ്യമായ കറൻസികള്‍ അച്ചടിക്കാൻ സാധിക്കുന്നില്ല; പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഡിസംബർ 30ന് ശേഷവും തുടര്‍ന്നേക്കും

നിലവിൽ ഒരു വ്യക്തിക്ക് ആഴ്ചയിൽ 24000 രൂപ വരെയാണ് ബാങ്കിൽനിന്നും പിൻവലിക്കാന്‍ സധിക്കുക. ആ ...

Widgets Magazine