ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു; നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു

ചേർത്തലയിൽ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; ട്രെയിനുകള്‍ വൈകി ഓടുന്നു

Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (08:02 IST)
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങൾ. ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണതിനെ തുടര്‍ന്ന് എറണാകുളം ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി.

ലൈനിലെ തടസ്സം മാറ്റിയെങ്കിലും വൈദ്യുത ലൈനിന്റെ തകരാര്‍ പുരോഗമിക്കുന്നതിനാല്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ഇതേതുടർന്ന് ട്രെയിനുകൾ വൈകിയാണോടുന്നത്. കനത്തമഴയെ തുടർന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്ന് മണി വരെ അടച്ചു.

വിമാനത്താവളത്തിന്റെ റൺവേയിലടക്കം വെള്ളം കയറി. ഞായറാഴ്ച വൈകിട്ടായിരിക്കും നെടുമ്പാശേരി വിമാനത്താവളം തുറക്കുകയെന്ന് അധികൃതർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :