മഴ കനത്തു; വയനാട്ടിൽ ഉരുൾപൊട്ടൽ, ഗതാഗത തടസം

Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (12:47 IST)
പ്രളയത്തിന് ഒരാണ്ട് തികയുന്നതിനു മുന്നേ വയനാട്ടിൽ വീണ്ടും കനത്തമഴ. സംസ്ഥാനത്ത് ശക്തമാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. വൈത്തിരിയിലാണ് ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് താമസിച്ചിരുന്ന രണ്ട് വീടുകളിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് മഴ കനക്കുകയാണ്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിപ്പ് നൽകി കഴിഞ്ഞു. വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ അതിശക്തമായ മഴയാകും സംസ്ഥാനത്ത് പെയ്യുക എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :