ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്; കുത്തൊഴുക്കിൽ ചെറുതോണി ബസ് സ്റ്റാൻ‍ഡ് തകർന്നു, പാലവും അപകടാവസ്ഥയിൽ

അപർണ| Last Modified ശനി, 11 ഓഗസ്റ്റ് 2018 (08:23 IST)
ഇടുക്കി ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകൾ ഉയർത്തിയ ശേഷം വൈകിട്ടോടെ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വ്യത്യാസം കാണാനായത് ആശ്വാസമുണ്ടാക്കുന്നു. ചെറുതോണി ബസ് സ്റ്റാൻഡ് കുത്തൊഴുക്കിൽ തകർന്നു. ആറടി താഴ്ചയിൽ ബസ് സ്റ്റാൻഡിൽ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്.

അണക്കെട്ടു തുറന്നിട്ടും പെരിയാറിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടില്ലാത്തത് ആശ്വാസമാണ്. ജാഗ്രത തുടരണമെന്നു എറണാകുളം ജില്ലാ കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറിലും അതിശക്തമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രി പത്ത് മണിക്കു പരിശോധിച്ചപ്പോൾ 2401.60 അടിയാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ആലുവയിൽ പെരിയാർ തീരം ജാഗ്രതയിലാണ്. വൈകീട്ട് ആറു മണിക്ക് ഡാമിലെ ജലനിരപ്പ് 2401.70 അടിയായി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :