ഹൃദയം മാറ്റിവെച്ച പൊടിമോന്‍ മരിച്ചു

കോട്ടയം| JOYS JOY| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (08:30 IST)
ശസ്ത്രക്രിയയിലൂടെ ഹൃദയം മാറ്റിവെച്ച പൊടിമോന്‍ മരിച്ചു. കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി നടന്ന ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു പൊടിമോന്റേത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായ പൊടിമോന്റെ ശസ്ത്രക്രിയ നടന്നത്.

ആന്തരിക രക്തസ്രാവവും ന്യൂമോണിയ ബാധിച്ചതുമാണ് മരണകാരണം. ഞായറാഴ്ച രാത്രി ഒമ്പതേമുക്കാലോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പൊടിമോന്റെ മരണം സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. ശസ്ത്രക്രിയക്കുശേഷം വൃക്ക, ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഞായറാഴ്ചയോടെ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയായിരുന്നു.

മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ ഹൃദയമായിരുന്നു പൊടിമോന് ലഭിച്ചത്.
സെപ്‌തംബര്‍ 15ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ആയിരുന്നു ഹൃദയം പോടിമോന്റെ ശരീരത്തിലേക്ക് തുന്നിചേര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :