ഒന്നരക്കോടിയുടെ ഹാഷിഷ് പിടിച്ചു: രണ്ട് പേര്‍ പിടിയില്‍

ഹാഷിഷ്, പൊലീസ്, അറസ്റ്റ്
കട്ടപ്പന| VISHNU.NL| Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (15:08 IST)

ഒന്നരക്കോടി രൂപയിലേറെ വില വരുന്ന ഹാഷിഷുമായി ഒരു യുവാവിനെയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ രക്ഷപ്പെട്ടു. ബാലഗ്രാം കിഴക്കേമുറിയില്‍ ശ്രീജിത്ത് (36), കിളിമാന്നൂര്‍ വെള്ളല്ലൂര്‍ രജീഷ് ഭവനില്‍ രജനി (36) എന്നിവരാണു കട്ടപ്പന പൊലീസിന്‍റെ പിടിയിലായത്.

ഒരു കിലോ ഹാഷിഷും പതിനാറര കിലോ ഉണക്ക കഞ്ചാവും വാറ്റാനുപയോഗിച്ച ഉപകരണങ്ങളും ഇവരില്‍ നിന്നു പിടിച്ചെടുത്തു.
അയ്യപ്പന്‍ കോവില്‍ മറ്റപ്പള്ളില്‍ വാടകവീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ ഒരുമിച്ച് താമസിച്ച് ഇവര്‍ ഹാഷിഷ് നിര്‍മ്മിക്കുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കട്ടപ്പനയിലെ മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള കൌസല്യ ടോമി, കാഞ്ചിയാര്‍ സ്വദേശി റൊമാരിയോ എന്നിവരും മറ്റൊരാളുമാണ്‌ ഓടി രക്ഷപ്പെട്ടവരെന്ന് പൊലീസ് കണ്ടെത്തി.

ജില്ലാ പൊലീസ് മേധാവി അലക്സ് എം.വര്‍ക്കിയുടെ നിര്‍ദ്ദേശ പ്രകാരം കട്ടപ്പന ഡി.വൈ.എസ്.പി കെ.പി.ജഗദീഷിന്‍റെ മേല്‍നോട്ടത്തില്‍ സി.ഐ റെജി എം.കുന്നിപ്പറമ്പിലിണ്ടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതികളെ പിടികൂടിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :