പാർവതിയെ വിമർശിച്ചു, നടന്റെ പോസ്റ്റ് വൈ‌റലായി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂ‌രി

ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:27 IST)

മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച നടി പാർവതിക്കെതിരെ നടൻ ഹരീഷ് പേരടി. പാര്‍വ്വതിയുടെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അഭിനയത്തിന്റെ എബിസിഡി അറിയാത്ത ഒരു നോട്ട്ബുക്ക് അഭിനയത്തിന്റെ നിറകുടമായ ഒരു ടെക്‌സ്റ്റ് ബുക്കിനെ തെറി വിളിച്ചതിന്റെ കലിപ്പ് തീരുന്നില്ല എന്നായിരുന്നു പോസ്റ്റ്. 
 
പാർവതിയുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും അത് പാർവതിയെ ആണെന്ന് എല്ലാവർക്കും മനസ്സിലായി. ഇതോടെ ഹരീഷ് പേരടിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മമ്മൂട്ടിയെന്ന നടനെ പാര്‍വ്വതി വിമര്‍ശിക്കുകയോ തെറി വിളിക്കുകയോ ചെയ്തിട്ടില്ല എന്നിരിക്കെയാണ് ഹരീഷ് പേരടിയുടെ ഈ പരാമര്‍ശമെന്നതും ശ്രദ്ധേയം.
 
വിമര്‍ശനം കടുത്തതോടെ ഹരീഷ് പേരടി മാപ്പ് പറഞ്ഞു കൊണ്ട് മറ്റൊരു പോസ്റ്റിട്ടു. നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും വാക്കുകള്‍ ആരെയോ മുറിപ്പെടുത്തുന്നു എന്നറിഞ്ഞതില്‍ വേദന തോന്നുന്നുവെന്നും വേദനിച്ചവരോട് സോറിയെന്നുമാണ് പുതിയ പോസ്റ്റ്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കും’; മറുപടിയുമായി എംഎം മണി

രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവും മന്ത്രിയുമായ എംഎം മണി. ...

news

ഉള്ളതും ഇല്ലാത്തതും എല്ലാം നടി 'ഇമാജിൻ' ചെയ്തു, ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല: കാവ്യയുടെ മൊഴി പുറത്ത്

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവൻ നൽകിയ മൊഴി പു‌റത്ത്. മനോരമ ന്യൂസ് ആണ് മൊഴി പുറത്ത് ...

news

‘ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’; ‘സണ്ണി നൈറ്റ്’ സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു

ബംഗളൂരില്‍ പുതുവര്‍ഷരാവില്‍ നടത്താനിരുന്ന നൃത്ത പരിപാടി സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു. സണ്ണി ...

news

ജൂഡ് കോമാളിയാണെന്ന് അറിയാൻ ഇനി ജൂഡ് മാത്രമേ ബാക്കിയുള്ളൂ! - വൈറലാകുന്ന കുറിപ്പ്

കസബയെ വിമർശിച്ച നടി പാർവതിയെ പരിഹസിച്ച് പോസ്റ്റിട്ട നടനും സംവിധായകനുമായ ജൂഡ് ആന്റണിക്ക് ...

Widgets Magazine