ഇന്ന് ഗുരുവായൂര്‍ ഏകാദശി

ഗുരുവായൂര്‍| Last Modified ഞായര്‍, 22 നവം‌ബര്‍ 2015 (10:26 IST)
സുപ്രസിദ്ധമായ ഗുരുവായൂരിലെ എകാദശി ഞായറാഴ്ച നടക്കും. ഗുരുവായൂരിലെ പ്രതിഷ്ഠാദിനം ഏകദശി ദിവസമാണ് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ശനിയാഴ്ച ദശമി വിളക്കാണ് നടത്തുന്നത്.

ഏകാദശി പ്രമാണിച്ച് ഇപ്പോള്‍ തന്നെ ഗുരുവായൂരില്‍ ഭക്തജന തിരക്ക് ഏറെയാണ്. ശബരിമല മണ്ഡല സീസണും ഗുരുവായൂരിലെ തിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം നടന്ന സമ്പൂര്‍ണ്ണ നവമി നെയ്‍വിളക്കിനു ഭക്തലക്ഷങ്ങളാണു സാക്‍ഷ്യം വഹിച്ചത്.

കൊളാടി കുടുംബം വകയായി ഒരു നൂറ്റാണ്ടിലേറെയായി ആഘോഷിക്കുന്ന നവമി വിളക്കില്‍ ഗുരുവായൂരപ്പനും മറ്റു പരിചാരകന്മാര്‍ക്കും നല്‍കുന്ന നമസ്കാര സദ്യയും പ്രത്യേകതയാണ്. സന്താന സൌഭാഗ്യത്തിനായി കൊളാടി തറവാട്ട് കാരണവരായിരുന്ന അപ്പു മേനോന്‍ 109 വര്‍ഷം മുമ്പ്
തുടക്കമിട്ട ചടങ്ങാണിത്.

നവമി വിളക്കിനോട് അനുബന്ധിച്ച് ഗുരുവായൂരപ്പന്‍റെ ശ്രീലകവാതില്‍ തുറന്നിരുന്നു. സ്വര്‍ണ്ണ കോലത്തില്‍ എഴുന്നള്ളിയ ഭഗവാനെ കണ്ടാണ് ഭക്തര്‍ നിര്‍വൃതിയടഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :